തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ദേവാലയ തിരുനാൾ വ്യാഴാഴ്ച സമാപിക്കും

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
MUTHALAKKULAM

തൊടുപുഴ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ദേവാലയത്തിലെ ആണ്ടുതോറും നടത്താറുള്ള തിരുനാൾ തിങ്കളാഴ്ച ജോർജ് പുന്നകോട്ടിൽ കോതമംഗലം രൂപത മുൻ  അധ്യക്ഷൻ കോടിയേറ്റ് നടത്തി  ആരംഭം കുറിച്ചു. 

Advertisment

തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ നടത്തിയും ചെയ്തു. അന്നേദിവസം രൂപത വികാരി ജനറൽ റവ.പയസ് മലേ കണ്ടത്തിൽ ദിവ്യബലി അർപ്പിക്കുകയും.  വൈകു ന്നേരം മങ്ങാട്ടുകവലയിൽ നിന്നുള്ള പ്രദക്ഷിണം. ഫ ഡോ  .ജോർജ്  താനത്തു പറമ്പിൽ. ഫ. വർഗീസ് കണ്ണടൻ,ഫ സിറിയാക്  മഞ്ഞകാടമ്പി ൽ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. 


ചൊവ്വാഴ്ച രാവിലെ നടന്ന സുറിയാനി കുർബാന ഡോ. സെബാസ്റ്റ്യൻ നെടുപ്രം നിർവഹിക്കുകയും തുടർന്ന് വൈകുന്നേരം പഴുക്കാക്കളം  കുരിശുപള്ളിയിൽ  വിശുദ്ധബലി ജോസ് കുന നിക്കൽ അർപ്പിക്കുകയും ശേഷം മുതലക്കോടം പള്ളിയിലേക്ക് 101 പൊൻകുരിശുകളും നിരവധി മുത്തുക്കുടകളുടെയും. അകമ്പടിയോടെ  വൻപിച്ച ജനപങ്കാളിത്തത്തോടെ നടന്ന പ്രദക്ഷിണം വളരെ ശ്രദ്ധേയമായിരുന്നു. 


പ്രദർശനത്തിന്  തിരുനാൾ കമ്മിറ്റി കൺവീനർ കെ കെ ജോസഫ് , സെബാസ്റ്റ്യൻ കട്ടപ്പുറം, ഷാജു പള്ളത്, ജോഷി ഒലെടത് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിശുദ്ധ ബലി റവ ജെയിംസ് പാറക്കനാൽ  അർപ്പിക്കുകയും ചെയ്തു.

Advertisment