New Update
/sathyam/media/media_files/2025/10/15/red-cross-society-2025-10-15-13-59-25.jpg)
തൊടുപുഴ : റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്, ലോകം അംഗീകരിച്ച സംഘടന എന്ന നിലയിൽ അതിന്റെ വിശ്വസ്തത വലുതാണെന്നും കോവിഡ് സമയത്തും തുടർന്നും തൊടുപുഴ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മഹനീയമാണെന്നതു കൊണ്ട് ജില്ലാ ഭരണകൂടം അഭിനന്ദിക്കുന്നതായും ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഡ് ഐ.എ.എസ് .
Advertisment
തൊടുപുഴ താലൂക്ക് റെഡ് ക്രോസ് സ്ഥാനാരോഹണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം തഹസിൽദാർ രാജീവ്. യു റെഡ് ക്രോസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ ജോസ് പാലിയത്ത്, അജിത്ത് കുര്യൻ ,ജോസ് കെ ജോർജ്, കെ എം മത്തച്ചൻ, ജോൺസൺ ജോസഫ്, ജേക്കബ് ജെയിംസ് ,ജോർജ് പുത്തൂരാൻ , കെ എസ് ബിജു എന്നിവർ പ്രസംഗിച്ചു.