തൊടുപുഴ: താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു. ഓഫീസ് പ്രവർത്തന സമയം രാവിലെ 8:30 മുതൽ വൈകിട്ട് 7 മണി വരെയും, വ്യാപാരികൾക്കായി മർച്ചൻ്റ്സ്സ് ഹെൽപ്പ് ഡെസ്ക്ക്, യജ്ഞം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
സംഘം പ്രസിഡണ്ട് ജയകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷനായിരുന്നു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി മത്തായി, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജസ്സി ആന്റണി, തൊടുപുഴ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ, വാർഡ് കൗൺസിലർ പിജി രാജശേഖരൻ, തൊടുപുഴ ടൗൺ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡൻറ് എൻ ഐ ബെന്നി. അർബൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപാറ , പി.പി ജോയ് , സാജു കുന്നേമുറി, അജ്മൽ എം അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.