തൊടുപുഴയെ വ്യാപാര സൗഹൃദ നഗരസഭയാക്കി മാറ്റും- മുൻസിപ്പൽ ചെയർപേഴ്സൺ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
eb6f7f25-f9ce-46ac-95c7-09cf9b0818f4

തൊടുപുഴ: തൊടുപുഴ നഗരസഭയെ മർച്ചന്റ്സ് അസോസിയേഷനുമായി യോജിച്ച് വ്യാപാര സൗഹൃദ നഗരസഭയാക്കി മാറ്റുമെന്ന് മുൻസിപ്പൽ ചെയർ പേഴ്സൺ 
സാബിറ ജലീൽ പ്രസ്ഥാവിച്ചു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പുതിയ നഗരസഭാ സാരഥികൾക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുക
യായിരുന്നു ചെയർപേഴ്സൺ.

Advertisment

തൊടുപുഴ വ്യാപാര ഭവനിൽ പ്രസിഡന്റ്‌ രാജു തരണിയിൽ അദ്ധ്യക്ഷത വഹിച്ച സ്വീകരണയോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ  സാബിറ ജലീൽ, വൈസ് ചെയർമാൻ കെ ദീപക്, വാർഡ് കൗൺസിലർ സുബൈദ സെയ്ദ് മുഹമ്മദ്, കൗൺസിലർമാരായ  കെ ഗോപാലകൃഷ്ണൻ, ആതിര ജോഷി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.


 കെ വി വി ഇ എസ് ജില്ലാ ട്രഷറർ ആർ രമേശ് ഉൽഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന
കൗൺസിൽ അംഗം സുബൈർ എസ് മുഹമ്മദ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ പി ചാക്കോ, കെ കെ നാവൂർ കനി, ജനറൽ സെക്രട്ടറി സി കെ നവാസ്, ജില്ലാ സെക്രട്ടറി നാസർ സൈര തുടങ്ങിയവർ സംസാരിച്ചു.  

തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വികസനത്തിനും, പൊതുജനങ്ങൾ
ക്കും, വ്യാപാരികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം എന്നാവ
ശ്യപ്പെട്ടും ചെയർപേഴ്സണ് അസോസിയേഷൻ  നിവേദനം നൽകി.

eb6f7f25-f9ce-46ac-95c7-09cf9b0818f4

തൊടുപുഴയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക, വഴിയോര കച്ചവടവും, അതിനോടനുബന്ധിച്ചുള്ള ഗുണ്ടാവിളയാട്ടം, മയക്കുമരുന്ന് വ്യാപാരവും വട്ടിപലിശയും, പച്ചക്കറി മാർക്കറ്റിലെ അസൗകര്യങ്ങൾ പരിഹരിക്കുക, റിവർ വ്യൂ റോഡിലെ എൻട്രൻസിലെ ബിൽഡിംഗ്‌ പൊളിച്ച് ഗതാഗത
തടസ്സം ഒഴിവാക്കുക തുടങ്ങിയ പതിനഞ്ചിനം നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകിയത്.


തൊടുപുഴയിലെ വ്യാപാരികളുടെ പരിപൂർണ പിന്തുണയോടെയാണ് മങ്ങാട്ടുകവല
ഷോപ്പിംഗ് കോംപ്ലെക്സിന്റെ പണികൾ പൂർത്തീകരിച്ചതും, മുഴുവൻ മുറിക
ളും പ്രവർത്തന യോഗ്യമാക്കിയിട്ടുള്ളതെന്നും ഭാവിയിലും, നഗരസഭയിൽ നിന്നു
ള്ള എല്ലാവിധ സേവനങ്ങളും വ്യാപാരികൾക്ക് സുഗമമായി എത്തിച്ചു നല്കുമെന്ന് വൈസ് ചെയർമാൻ കെ ദീപക് ഉറപ്പ് നൽകി. നഗരസഭയുടെ എല്ലാ
വിധ പ്രവർത്തങ്ങൾക്കും എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അറിയിച്ചു.

ജനറൽ സെക്രട്ടറി സി കെ നവാസ്, രക്ഷാധികാരി ടി എൻ പ്രസ്സന്നകുമാർ, ട്രഷറർ അനിൽ പീടികപറമ്പിൽ,ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ ഷെരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, സെക്രട്ടറിമാരായ ഷിയാസ് എം എച്, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ സന്നിഹിതരായിരുന്നു

Advertisment