/sathyam/media/media_files/2025/11/12/election-2025-11-12-23-42-38.png)
കണ്ണൂർ: മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ മൂന്ന് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ അറിയിച്ചു.
അഞ്ച് അഡുവാപ്പുറം നോർത്ത്, ആറ് അഡുവാപ്പുറം സൗത്ത്, 12 കൊവുന്തല എന്നീ വാർഡുകളിലെ സ്ഥാനാർഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
നവംബർ 21 വരെ എല്ലാ വാർഡുകളിലേക്കും നാമനിർദേശം ലഭിച്ചിരുന്നു. 12ാം വാർഡിലേക്ക് സിപിഐ എമ്മിലെ ഷിഗന എം.വി., ധന്യ ഒ.വി, ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ നിത്യശ്രീ പി. എന്നിവരുടെ പത്രികകളാണ് ലഭിച്ചത്.
നവംബർ 22ലെ സൂക്ഷ്മ പരിശോധനയിൽ നിത്യശ്രീ പി.യുടെ നാമനിർദേശ പത്രികാ ഫോറങ്ങളിലെ ഒപ്പുകളിൽ പ്രകടമായ വ്യത്യാസം കണ്ടെത്തുകയും, പത്രിക സ്വീകരിക്കരുതെന്ന് എതിർ സ്ഥാനാർഥിയുടെ നാമനിർദേശകൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് നിത്യശ്രീയെയും, സ്ഥാനാർഥിക്കുവേണ്ടി ഹാജരായവരെയും ഒപ്പിലെ വ്യത്യാസം ബോധ്യപ്പെടുത്തി, ഏതാണ് യഥാർഥ ഒപ്പെന്ന് തദവസരത്തിൽ ബോധ്യപ്പെടുത്താൻ സാധിക്കാതിരുന്നതിനാൽ പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 55, 2(സി) പ്രകാരം നിത്യശ്രീ പി.യുടെ പത്രിക തള്ളി ഉത്തരവായി.
സിപിഐ എമ്മിലെ രണ്ടാമത്തെ സ്ഥാനാർഥി ധന്യ ഒ.വി പത്രിക പിൻവലിച്ചു. ഇതേതുടർന്ന് 12, കൊവുന്തല വാർഡിൽ എതിരാളികളില്ലാതെ ഷിഗന എം.വി., തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി അറിയിച്ചു.
05 അഡുവാപ്പുറം നോർത്ത്, 06-അഡുവാപ്പുറം സൌത്ത് എന്നീ നിയോജക മണ്ഡലങ്ങളിലേക്ക് സിപിഐ(എം) നിർദേശിച്ച രണ്ട് വീതം പത്രികകളാണ് ലഭിച്ചത്.
നവംബർ 24ന് രണ്ടാമത്തെ സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതിനാൽ, 05 അഡുവാപ്പുറം നോർത്തിൽ ഒതേനൻ ഐ.വി., 06 അഡുവാപ്പുറം സൌത്തിലെ ശ്രേയ സി.കെ. എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us