Advertisment

മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ ചന്ദ്രയാൻ -3 മത്സരം സംഘടിപ്പിച്ചു

New Update
3333

വലപ്പാട്: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തോടനുബന്ധിച്ച് മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി ചന്ദ്രയാൻ -3 വീഡിയോ മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ വികസിപ്പിച്ച 'മാഷ്' വിദ്യാഭ്യാസ ആപ്ലിക്കേഷനിൽ വിദ്യാർത്ഥികൾ പങ്കുവെച്ച, മൂന്ന്  മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. മുൻ ഐ എസ് ആർ ഒ ഉദ്യോഗസ്ഥൻ കെ ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

തുടർന്ന്, വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് അധ്യക്ഷത വഹിച്ചു.

 വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മിന്റു പി മാത്യു, മണപ്പുറം ഫിനാൻസ് ചീഫ് ലേണിംഗ് ഓഫീസർ ഡോ.രഞ്ജിത്ത് പി.ആർ എന്നിവർ പ്രസംഗിച്ചു. മുഴുവൻ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

Advertisment