Advertisment

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു

New Update
333

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആന്റണിയാണ് മരിച്ചത്. അപകടതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി റോഡിലെ കുഴി മൂടിയിരുന്നു. 

Advertisment

കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് എംജി റോഡിലെ കുഴിയിൽ വീണു ചിയ്യാരം സ്വദേശി ബേബി ആന്റണിക്ക് പരിക്കേറ്റത് . ഭർത്താവുമൊത്തു വീട്ടു സാധനങ്ങൾ വാങ്ങി മടങ്ങവെ ബൈക്ക് കുഴിയിൽ വീണ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.  

തലക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവകാരിയാണ് മരിച്ച ബേബി ആന്റണി.  

Advertisment