ഗാന്ധിയൻ തത്വങ്ങൾക്ക് പ്രസക്തിയേറുന്നു: കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ്ബ് ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ

New Update
6

ഷാര്‍ജ: ഗാന്ധിയൻ തത്വങ്ങൾക്ക് നാൾക്കു നാൾ പ്രസക്തിയേറി വരുകയാണെന്ന്  കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പറഞ്ഞു . ഗാന്ധിജിക്കെതിരെ പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നുണപ്രചരണം നടത്തുയാണെന്നും ലോകം ഗാന്ധിസത്തെ പുൽകുമ്പോൾ പിൻതലമുറക്കാർ വിസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മഹാത്മജിയുടെ 76-മത് രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബ് നടത്തിയ "ഗാന്ധി സ്മൃതിസദസ്സ്"  പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകായിരുന്നു അദ്ദേഹം. ക്ലബ്ബ് പ്രസിഡണ്ട് സൈനുദ്ദീൻ നാട്ടിക അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൾച്ചറൽ സെക്രട്ടറി സുബൈർ എടത്തനാട്ട്കര സ്വാഗതം പറഞ്ഞു.  

വൈസ് പ്രസിഡണ്ട് ആൻറണി, ട്രഷറർ മുരളീധരൻ, ജോ:സെക്രട്ടറി അബ്ദുൾ കലാം, ആർട്സ് കൺവീനർ മുജീബ് കക്കട്ടിൽ സി.കെ അബൂബക്കർ, തുടങ്ങിയവർ പ്രസംഗിച്ചു. മജീദ്,ജിതേഷ്, ജോൺസൺ,അലി തുടങ്ങിയവർ നേതൃത്വം നൽകി., ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു..

Advertisment