മണലി സബ് വാട്ടർഷെഡ് പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു

New Update
K RAJAN PUTHUR

തൃശൂർ: പുത്തൂർ, പാണഞ്ചേരി പഞ്ചായത്തുകളിൽ സംസ്ഥാന നീർത്തട സംരക്ഷണ അതോറിറ്റിയിൽ ഉൾപ്പെടുത്തി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മണലി സബ് വാട്ടർഷെഡിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

പുത്തൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ പദ്ധതി വിശദീകരിച്ചു. 

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സജിത്ത്, പഞ്ചായത്തംഗങ്ങളായ പി.ബി സുരേന്ദ്രൻ, സജിത അർജ്ജുനൻ, തൃശ്ശൂർ മണ്ണ് പര്യവേക്ഷണ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ എൻ.എം ധന്യ, പുത്തൂർ കൃഷി ഓഫീസർ ദിവ്യ തുടങ്ങിയവർ സംസാരിച്ചു. 


ചടങ്ങിന് വടക്കാഞ്ചേരി മണ്ണ് സംരക്ഷണ ഓഫീസർ വി. ജയകുമാർ സ്വാഗതവും ഓവർസിയർ ജോസഫ് ഷൈൻ നന്ദിയും പറഞ്ഞു.


പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ പദ്ധതി വിശദീകരിച്ചു. 

വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, റജീന ബാബു, ആരിഫ, രേഷ്മ, സുശീല രാജൻ തുടങ്ങിയവർ സംസാരിച്ചു. 

ചടങ്ങിന് വടക്കാഞ്ചേരി മണ്ണ് സംരക്ഷണ ഓഫീസർ വി. ജയകുമാർ സ്വാഗതവും കൃഷി ഓഫീസർ ജോജി ടി. മാത്യു നന്ദിയും പറഞ്ഞു.

Advertisment