കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിൽ: മന്ത്രി പി പ്രസാദ്  കൃഷിഭവൻ കെട്ടിടം നാടിന് സമർപ്പിച്ചു

സേവനം സ്മാർട്ടാവുമ്പോഴാണ്  സ്ഥാപനം സ്മാർട്ട് ആവൂ, ഉദ്യോഗസ്ഥർ കൃഷിസ്ഥലങ്ങളിലേക്ക് പോയി സേവനം മികച്ച രീതിയിൽ നൽകണമെന്നും  മന്ത്രി പറഞ്ഞു. 

New Update
p prasad cpi

തൃശൂർ: കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണെന്ന് കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ  കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

Advertisment

കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന  സെക്കന്ററി അഗ്രിക്കൾച്ചർ രീതികൾക്ക് പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു.


സേവനം സ്മാർട്ടാവുമ്പോഴാണ്  സ്ഥാപനം സ്മാർട്ട് ആവൂ, ഉദ്യോഗസ്ഥർ കൃഷിസ്ഥലങ്ങളിലേക്ക് പോയി സേവനം മികച്ച രീതിയിൽ നൽകണമെന്നും  മന്ത്രി പറഞ്ഞു. 


ആനുകൂല്യങ്ങൾ കിട്ടാൻ വേണ്ടി കർഷകർ ഓഫീസു കയറി ഇറങ്ങുന്നത് ഒഴിവാക്കുന്ന രീതിയിൽ സേവനം മികച്ചതാക്കണമെന്നും  മന്ത്രി നിർദേശിച്ചു.  

കർഷകർക്ക് മെച്ചപ്പെട്ട സഹായം വേഗത്തിൽ ലഭിക്കുന്നതിനായി കൃഷിവകുപ്പ് തയ്യാറാക്കിയ കതിർ എന്ന ആപ്പിനെ കുറിച്ചും മന്ത്രി പറഞ്ഞു.


വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, വെള്ളാങ്കല്ലൂർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് എന്നിവർ വിശിഷ്ടാതിഥികളായി.


എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും പുത്തൻചിറ ഗ്രാമപഞ്ചായത്തിന്റെ നോൺ റോഡ് ഫണ്ടിൽ നിന്നും 2.52 ലക്ഷം രൂപയും ചേർത്ത് 37.52 ലക്ഷം രൂപ ചെലവിലാണ് കൃഷിഭവൻ കെട്ടിടം നിർമ്മിച്ചത്.

Advertisment