New Update
/sathyam/media/media_files/2025/09/04/e6147322-a59d-4bc2-969e-ad31a32e2d43-2025-09-04-19-14-12.jpg)
തൃത്താല : തൃത്താല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഓണം ഫെസ്റ്റ് 2025-ൽ, കപ്പൂർ പഞ്ചായത്ത് ഓവറോൾ കിരീടം കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന വിജയികൾക്ക് ഉപഹാരം സമ്മാനിച്ചു.
Advertisment
വിവിധ കലാ-കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കപ്പൂർ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. സമാപന സമ്മേളനത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും, പരിപാടിയുടെ വിജയത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.