ഇടുക്കി : ഇടുക്കി മയിലാടുംപാറയിൽ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ വീണു. എട്ടടിയോളം താഴ്ചയുള്ള കുഴിയിലാണ് കടുവ വീണത്, കട്വക്കൊപ്പം ഒരു നായയും കുഴിയിൽ വീണിട്ടുണ്ട്. നായയെ ഓടിച്ച് വന്നപ്പോൾ കടുവ കുഴിയിലേക്ക് വീണതാണെന്നാണ് നിഗമനം, കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്
വയലില്‍ സണ്ണി എന്നയാളുടേതാണ് ഈ തോട്ടം. ഇവിടെ തോട്ടത്തിലെ ചവറുംമറ്റും തട്ടുന്നതിനായി ഉണ്ടാക്കിയ കുഴിയാണിത്. ഞായറാഴ്ച വെളുപ്പിനെ നായയുടെ കുരകേട്ടാണ് സണ്ണി കുഴിയില്‍ നോക്കിയത്. തുടർന്ന് ഇയാള്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മയക്കുവെടി വച്ച് പിടികൂടുന്ന കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തിക്കും.