കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തറയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. രോഗികള്‍ ഭയന്നു പുറത്തേക്ക് ഓടി. ടൈല്‍ പൊട്ടിത്തെറിച്ചത് ഇ.എന്‍.ടി വിഭാഗത്തിലെ കെട്ടിടത്തിൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kottayam medical college-2

കോട്ടയം: കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ ഒ.പി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18-ാം വാര്‍ഡായ ഇ.എന്‍.ടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയില്‍ പാകിയിരുന്ന ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതു രോഗികളില്‍ പരിഭ്രാന്തി പരത്തി.

Advertisment


ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ടു പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി.

വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ഒ.പി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാര്‍ ഇല്ലെന്നാണു പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ പരിശോധനകളും ഇന്നു നടത്തി.

Advertisment