New Update
/sathyam/media/media_files/8lk1S4z6pvkO1irQbB7d.jpg)
തൊടുപുഴ: ടിപ്പർ ലോറി ഡ്രൈവറെ ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിച്ച കേസിൽ ഒരാൾക്കെതിരെ കേസ്' മുട്ടം സ്വദേശി മഠത്തിപ്പറമ്പിൽ ഷാനവാസിന് (42) എതിരെയാണ് കേസ്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മങ്ങാട്ടുകവല - കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ ന്യൂമാൻ കോളേജിന് സമീപമായിരുന്നു അതിക്രമം.
Advertisment
മുട്ടത്ത് ഒരു സംസ്കാര ചടങ്ങിൽ പങ്കെടുത്ത് കാറിൽ സുഹൃത്തുക്കൾക്കൊപ്പം മടങ്ങിയ പ്രതി തിരക്കേറിയ റോഡിൽ തൊറ്റായ ദിശയിൽ വാഹനം മറികടന്ന് മുമ്പോട്ടെടുത്തു. ഈ സമയം തൊടുപുഴ ഭാഗത്തേക്ക് വന്ന തോപ്രാംകുടി സ്വദേശിയായ ഡ്രൈവർ വിഷ്ണുവിനെ ടിപ്പറിൽ സൂക്ഷിച്ചിരുന്ന കമ്പിയെടുത്ത് അടിക്കുകയായിരുന്നു.
വിഷ്ണുവിൻ്റെ ഇടത് കൈക്കാണ് അടിയേറ്റത്. ഇയാളെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. സംഭവത്തിൽ ഷാനവാസിനെതിരെ പൊലീസ് കേസെടുത്തു.