New Update
/sathyam/media/media_files/2025/05/02/DpcQuVDgvfulW5Nxwbsu.jpg)
തിരുവനന്തപുരം: വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി തൊഴിലാളി ദിനത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. എം. ഡി. ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും എം.പിയുമായ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
Advertisment
കേരള സംസ്ഥാന കോഓപ്പറേറ്റീവ് ടൂറിസം കോർപറേഷൻ സെക്രട്ടറി ഡോ: മുഹമ്മദ് അനസ് മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഫാക്കൽറ്റി ഹെഡ് സജേഷ്,മാർക്കറ്റിംഗ് ഹെഡ് അരവിന്ദ്,പി. ആർ.ഒ.വിജയകുമാർ, ഫാക്കൽറ്റിമാരായ സോനാ ശശി, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.