New Update
/sathyam/media/media_files/2026/01/25/img_9796-2026-01-25-16-12-51.jpeg)
വടക്കാങ്ങര : ലെജന്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൈക്രോ കമ്പ്യൂട്ടർസ് സമ്മാനിച്ച വിന്നേഴ്സ് ട്രോഫിക്കും മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക് സമ്മാനിച്ച വിന്നേഴ്സ് പ്രൈസ് മണിക്കും ഗ്രീൻ സോളാർ സമ്മാനിച്ച റണ്ണേഴ്സ് ട്രോഫിക്കും ലോക്ക് ഹൗസ് സമ്മാനിച്ച റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി വടക്കാങ്ങര പ്രീമിയർ ലീഗ് (വി.പി.എൽ) സീസൺ 3 ടൗൺ ടീം വടക്കാങ്ങര വിന്നേഴ്സും, ജയ്യിദ് ട്രാവൽസ് സ്പോൺസർ ചെയ്ത എഫ്.സി പാറപ്പുറം റണ്ണേഴ്സും ആയി.
Advertisment
ഫൈനൽ മത്സരത്തിന് ശേഷം പ്രദേശത്തെ വിവിധ മത്സരങ്ങളിൽ ജേതാക്കളായവരെ ആദരിച്ചു. ആറാം വാർഡിൽ സമഗ്ര വികസനം കാഴ്ച വെച്ച വാർഡ് മെമ്പർ ഹബീബുള്ള പട്ടക്കലിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. കളിക്കളം അനുവദിച്ചു തന്ന ടാലന്റ് പബ്ലിക് സ്‌കൂളിന് സ്നേഹോപഹാരം കൈമാറി, ക്ലബ്ബിലേക്ക് വെൽഫെയർ പാർട്ടി നൽകിയ ടിവിയുടെ കൈമാറ്റവും നടന്നു. ഒരു മാസം നീണ്ടു നിന്ന മത്സരത്തോടൊപ്പം അണ്ടർ 15 മത്സരങ്ങളും നടന്നു.
ക്ലബ് പ്രസിഡന്റ് കെ.പി അൻവർ സാദത്ത്, സെക്രട്ടറി അൻസബ്, ട്രഷറർ ഫഹീം, മാനു റസൽ, സി.പി ഷഫീഖ്, സി.ടി ജൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us