തൊടുപുഴ: കുറേ നാളുകളായി തൊടുപുഴയിലെ വ്യാപാരികൾ ട്രാഫിക് പോലീസിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.തൊടുപുഴ നഗരത്തിൽകൂടി രാവിലെമുതൽ നടന്ന്ഫോണിൽ ഫോട്ടോ എടുത്ത് കടയിൽവരുന്ന സാധാരണക്കാരുടെ വാഹനങ്ങൾക്ക് പെറ്റി കേസ് ചാർജ് ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്.ഡ്രൈവർഉള്ള വാഹനത്തിൽ വണ്ടികൾക്കും കേസ് ചാർജ് ചെയ്തുവരുന്നുണ്ട്.കേരളത്തിൽ ഒരു പട്ടണത്തിലും ഇതുപോലെയുള്ള നടപടി ഇല്ല.
പക്ഷേ തൊടുപുഴയിൽ മാത്രമാണ് പോലീസിന്റെ ഇതുപോലുള്ള ക്രൂരവിനോദം കാണിക്കുന്നത്.കച്ചവടമാന്ദ്യം മൂലം വാടക അടയ്ക്കുവാനോ പലിശയടക്കുവാനോ ബുദ്ധിമുട്ടുന്ന വ്യാപാരികൾക്കൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.ഇതിനെതിരെ കുറച്ചു വാക്കീലുമാർ കോടതിയിൽ പോകാനൊരുങ്ങുകയാണ്.
നാളിതുവരെ പോലീസും വ്യാപാരികളും നല്ല ബന്ധത്തിലാണ്. കൂടാതെ പര്സപരസഹകരണത്തിലാണ് പ്രവർത്തിച്ചുവരുന്നത്.ഇത് ചില ഉദ്യോഗസ്ഥന്മാർ മൂലം ഇല്ലാതാവുകയാണ്.
തൊടുപുഴ പട്ടണത്തിലെ ഇടുങ്ങിയ പല റോഡുകളിലും യഥാവിധ പാർക്കിംഗ് സൗകര്യങ്ങൾ അധികൃതർ ഒരുക്കാത്ത സാഹചര്യത്തിൽ,വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ ഉപഭോക്താക്കൾ വണ്ടി നിർത്തുന്നത് സ്വാഭാവികം മാത്രമാണ്.ഈ വാഹനങ്ങൾക്കാണ് ഭീമമായ തുക പെറ്റി അടിച്ചു നൽകുന്നതെന്നും,ഇത് ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ നടപടിക്കെതിരെ പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള മാർച്ച് പരിപാടികൾക്ക് ഒരുങ്ങുങ്ങയാണ് തൊടുപുഴയിലെ വ്യാപാരികൾ.കൂടാതെ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും SP ക്കും പരാതി കൊടുക്കുവാനും മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ രാജു തരണിയിലിന്റെ അധ്യക്ഷതയിൽചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.ജില്ലാ ട്രെഷറർ ശ്രീ ആർ രമേശ് യോഗം ഉദ് ഘാടനം ചെയ്തു.
രക്ഷാധികാരികാരി ശ്രീ ടി എൻ പ്രസന്നകുമാർ,സെക്രട്ടറി സി കെ നവാസ്,ട്രെഷർ അനിൽ പീടികപ്പറമ്പിൽ ജില്ലാ സെക്രട്ടറി നാസർ സൈര,വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്,വൈസ് പ്രെസിഡന്റ്മാരായ ഷെരീഫ് സർഗ്ഗം,കെ പി ശിവദാസ്,ജോസ് തോമസ് കളരിക്കൽ,സെക്രെട്ടറിമാരായ ഷിയാസ് എം എച്ച് ,ലിജോൺസ് സെബാസ്റ്റ്യൻ,ജഗൻ ജോർജ്,ഗോപു ഗോപൻ എന്നിവർ പങ്കെടുത്തു.