ഗതാഗതക്കുരുക്കില്‍ കാഞ്ഞിരപ്പള്ളി, സമയക്രമം തെറ്റിയതോടെ ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റം. ഭൂതക്കുഴിയിലെ കലുങ്ക് പണിയാണു ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത്

New Update
kanjirappalli

കോട്ടയം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് കാഞ്ഞിരപ്പള്ളി. ഭൂതക്കുഴിയിലെ കലുങ്ക് നിര്‍മാണം കാരണം കൊല്ലം-തേനി ദേശീയപാതയില്‍ അതിരൂക്ഷമായ ഗതാഗതക്കാണ് അനുഭവപ്പെടുന്നത്.

Advertisment

മണിക്കൂറുകളോളം നീളുന്ന ബ്ലോക്ക് കാരണം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളുടെ സമയക്രമം പൂര്‍ണമായും തെറ്റിയ നിലയിലാണ്. കൃത്യസമയത്ത് ഓടിയെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡില്‍ വാക്കേറ്റമുണ്ടായി.

നിരവധി ആംബുലന്‍സുകള്‍ ഉള്‍പ്പെടെ നിത്യേന കടന്നുപോകുന്ന അതീവ തിരക്കുള്ള ഈ പാതയില്‍ പകല്‍സമയത്തെ പണി യാത്രക്കാരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്. അതിനാല്‍ പകല്‍സമയത്തെ പണി ഒഴിവാക്കി, ഗതാഗതത്തിരക്കു കുറഞ്ഞ രാത്രികാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യം യാത്രക്കാര്‍ക്കിടയില്‍ ശക്തമാണ്.

അതേസമയം, നിലവില്‍ ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ ഉള്ളത്. പണി തീരുന്നതു വരെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്

Advertisment