/sathyam/media/media_files/2025/09/20/pic-2025-09-20-21-26-23.jpeg)
കോഴിക്കോട്: സഞ്ചാര ഭക്ഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കേരള സ്റ്റാർട്ടപ്പായ റെയിൽ റോൾസ്, എറണാകുളത്തിന് ശേഷം കോഴിക്കോട് പുതിയ ഔട്ട്ലെറ്റ് തുറന്നു.
കോഴിക്കോട് ഗവ.സൈബർ പാർക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് നായർ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ചപ്പാത്തിയിൽ സസ്യവും അസസ്യവുമായ ഭക്ഷണപദാർത്ഥങ്ങൾ നിറച്ച് റോൾ ചെയ്ത് നൽകുന്നതാണ് റെയിൽ റോൾസ്.
ഓർഡർ നൽകി മൂന്നു മിനിറ്റിനുള്ളിൽ ഭക്ഷണം ചൂടോടെ പാക്ക് ചെയ്തു നൽകും എന്നുള്ളതാണ് ഇവരുടെ സവിശേഷത. പ്രവർത്തനങ്ങൾക്കായി ഐഒടി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇവർ സമന്വയിപ്പിച്ചിരിക്കുന്നു.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൃത്തിയുള്ളതും യാത്രക്കാർക്ക് സൗകര്യപ്രദവുമായ റാപ്പുകളും പാനീയങ്ങളും നൽകുക എന്നതാണ് റെയിൽ റോൾസിൻ്റെ ലക്ഷ്യം.
പരിസ്ഥിതി സൗഹൃദമായ പാക്കേജിംഗും എല്ലാ തരം യാത്രക്കാർക്കും താങ്ങാനാവുന്ന വിലയും ഇവരുടെ ഉൽപ്പന്നങ്ങളെ വേറിട്ടതാകുന്നു.
ഉപഭോക്താക്കൾക്ക് മുൻകൂട്ടി ഓർഡർ ചെയ്യാനും ഔട്ട്ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമുള്ള വെബ് ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ട്രെയിൻ യാത്രക്കാർക്ക് ഐ ആർ സി ടി സി ഫുഡ് ഓൺ ട്രാക്ക് ആപ്പിലും റെയിൽ റോൾസ് ലഭ്യമാണ്. നിങ്ങളുടെ പിഎൻആർ നമ്പർ നൽകുക, സീറ്റിൽ ഭക്ഷണം എത്തിക്കും.
കോഴിക്കോട് പ്രവർത്തനമാരംഭിച്ചതോടെ ഇന്ത്യയിലെമ്പാടും സഞ്ചാര ഭക്ഷണം തടസ്സമില്ലാത്ത ലഭ്യമാക്കുന്നതിലേക്ക് ഒരു ചുവടു കൂടി റെയിൽ റോൾസ് വെച്ചിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കൂടുതൽ ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.