ജലാശയത്തിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിച്ചു .... സച്ചിനും അഖിലിനും ആദരവുമായി ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

New Update
Tributes to Sachin and Akhil

ഇടുക്കി: കോളപ്ര പാലത്തിൽ നിന്നും മലങ്കര ജലാശയത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ച അഞ്ചിരി സ്വദേശി സച്ചിൻ പി സുരേന്ദ്രനെയും കോളപ്ര സ്വദേശി അഖിൽ പി ശ്രീധരനെയും ആദരിച്ചു.

Advertisment

ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി നേതൃത്വത്തിലാണ് സച്ചിനും അഖിലിനും ധീരതയ്ക്കുള്ള അംഗീകാരമായി ആദരിച്ചത്.

സൊസൈറ്റി വൈസ് പ്രസിഡന്റ് ലിയോ ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ച അനുമോദന സമ്മേളനം പ്രസിഡന്റ് എം മോനിച്ചൻ ഉദ്ഘാടനം ചെയ്തു.

സച്ചിനും അഖിലിനും മെമന്റോ നൽകി പ്രസിഡന്റ് എം.മോനിച്ചൻ ആദരിച്ചു.സൊസൈറ്റി സെക്രട്ടറി ആൽബർട്ട് മൈക്കിൾ പൊന്നാട അണിയിച്ച് സച്ചിനേയും വൈസ് പ്രസിഡന്റ് ലിയോ ചന്ദ്രൻ കുന്നേൽ അഖിലിനേയും പൊന്നാട അണിയിച്ച് ആദരിച്ചു.

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാളും ഭരണ സമിതി അംഗവുമായ റോയി തോമസ് മുണ്ടയ്ക്കൽ അനുമോദന പ്രഭാഷണം നടത്തി. ഭരണ സമിതി അംഗങ്ങളായ എ സാനു, ജിനു സാം വില്ലംപ്ലാക്കൽ, കെ.എ ശശികല, ഷീബാ റെജി, ജിമ്മി വെട്ടം, ഷൈജി മൈക്കിൾ, ജോമ മാത്യു, ലിസ്സി ജോസഫ് , അഖിൽ പി.എസ്. എന്നിവർ പ്രസംഗിച്ചു.

Advertisment