ട്വൻ്റി20 സ്ഥാനാർത്ഥികൾക്ക് പരിശീലനം നൽകി

New Update
1003397443

കൊച്ചി:കൊച്ചി കോർപ്പറേഷനിലും, തൃക്കാക്കര , മരട് ,തൃപ്പൂണിത്തുറഎന്നീ മുനിസിപ്പാലിറ്റി കളിലും മത്സരിക്കുന്ന ട്വൻ്റി20 സ്ഥാനാർഥികൾക്കായി പരിശീലനം നൽകി.

Advertisment

 പനമ്പിള്ളി വെസ്റ്റ്ൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ്വി. ഗോപകുമാർ സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ എന്നിവർ ക്ലാസുകൾ നയിച്ചു.

ട്വൻ്റി20 പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളും സ്ഥാനാർത്ഥികൾ ഭവന സന്ദർശനം നടത്തുമ്പോൾ സ്വീകരിക്കേണ്ട പെരുമാറ്റ - സംസാര നിലപാടുകളെക്കുറിക്കും പ്രസംഗകല യെക്കുറിച്ചു മായിരുന്നു ക്ലാസുകൾ.


ജില്ലാ കോർഡിനേറ്റർമാരായ ഡോ ടെറി തോമസ്, ലീന സുഭാഷ്, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ ജോസ് പ്ലാക്കൽ, എ.ജെ. ജെയിംസ്, ആൻ്റണി സിമേന്തി, ടെനി തോമസ് എന്നിവർ നേതൃത്വം നല്കി.

Advertisment