അങ്കമാലി : ട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃസമ്മേളനം
ട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ(ഓൾഡ് മാർക്കറ്റ്)ചേർന്നു.
പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ഡോ.വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു .
ഫ്രാൻസീസ് കല്ലൂക്കാരൻ ജോസഫ് പടയാട്ടിൽ, ആൻ്റണി മണ്ണായൻ, സി. എൽ.പാപ്പച്ചൻ, എം ഐ ഷാന്റോ , സെയ്ഫി വർഗീസ് ,എം .ഒ പൗലോസ് , പി.ഒ.ജോയി, പി. റ്റി പോളി എന്നിവർ പ്രസംഗിച്ചു.
പാർട്ടി പ്രവർത്തക കൺവെൻഷനും ഓഫീസ് ഔദ്യോഗിക ഉദ്ഘാടനവും മെയ് 19 തിങ്കളാഴ്ച രാവിലെ 11 ന് നടത്തും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുവാനും പഞ്ചായത്ത് തല കൺവെൻഷനുകൾ നടത്തി കമ്മിറ്റി പ്രവർത്തനം ശക്തമാക്കുവാനും തീരുമാനിച്ചു.