ട്വൻ്റി 20 പാർട്ടി രാഷ്ട്രീയ വിദശീകരണ യോഗം നടത്തി

New Update
churnikkara twenty

ട്വൻ്റി 20 പാർട്ടി ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.ആർ രജി പ്രകാശ്, ജില്ലാ കോ- ഓർഡിനേറ്റർ അസ് ലഫ് പാറേക്കാടൻ, കെ. വേണു ഗോപാൽ എന്നിവർ സമീപം.

ആലുവ : ട്വൻ്റി 20 പാർട്ടി ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തേരി ജഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ്  ബോർഡ് അംഗം അഡ്വ. ചാർളി പോൾ യോഗം ഉദ്ഘാടനം ചെയ്തു.

Advertisment

ആലുവ നിയോജക മണ്ഡലം പ്രസിഡൻ്റ്  കെ.ആർ രജി പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓർഡിനേറ്റർ അസ് ലഫ് പാറേക്കാടൻ, കെ .വേണുഗോപാൽ, റെയ്ഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Advertisment