മാള : ട്വൻ്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ മാള പഞ്ചായത്തിലെ ക്ഷീര കർഷകരുടെ സംഗമം മാള വ്യാപാരഭവനിൽ നടത്തി.
ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു. പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷനായിരുന്നു.
പിഡിഡിപി അനിമൽ ഫീഡ് ഡിവിഷൻ ജനറൽ മാനേജർ കെ.എം ജോൺ ക്ലാസ് നയിച്ചു.
പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം ബെന്നി ജോസഫ്, ഹരിശങ്കർ പുല്ലാനി ,സേവ്യർ പള്ളിപ്പാടൻ, ലിസി ഡേവീസ് , സണ്ണി പള്ളിപ്പാട്ട്, പോൾസൺ എടാട്ടുകാരൻ, ജോയി ചേര്യേക്കര, ജോസ് അക്കരപ്പറ്റി എന്നിവർ പ്രസംഗിച്ചു.
സെമിനാറിൽ പങ്കെടുത്ത ക്ഷീര കർഷകർക്ക് അഞ്ച് കിലോ കാലിത്തീറ്റ സൗജന്യമായി നല്കി.