കോഴിക്കോട് : പ്രവാസി എഴുത്തുകാരൻ ഹസ്സൻ തിക്കോടി എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ശനിയാഴ്ച കോഴിക്കോട് വച്ച് നടന്നു. 'കരിപ്പൂരിന്റെ1001 പകലുകൾ' , 'മണൽക്കാടും മരുപ്പച്ചയും' എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്.
കോഴിക്കോട് മാവൂർ റോഡിലെ കാലിക്കറ്റ് ടവറിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ കെ പി യു അലി അധ്യക്ഷനായി. കെ കെ അബ്ദുൽസലാം മുഖ്യപ്രഭാഷണം നടത്തി.
'കരിപ്പൂരിന്റെ1001 പകലുകൾ' എന്ന പുസ്തകം ഇ ടി മുഹമ്മദ് ബഷീർ എംപിയിൽ നിന്നും സി വി രവീന്ദ്രൻ ഏറ്റുവാങ്ങി. 'മണൽക്കാടും മരുപ്പച്ചയും' എന്നപുസ്തകം എം കെ രാഘവൻ എംപിയിൽ നിന്നും മുസാഫിർ മുഹമ്മദ് ഏറ്റുവാങ്ങി.
'കരിപ്പൂരിന്റെ1001 പകലുകൾ' ബുക്കിന്റെ പുസ്തകപരിചയം ടി പി ചെറുപ്പ നടത്തിയപ്പോൾ . 'മണൽക്കാടും മരുപ്പച്ചയും' എന്ന ബുക്കിന്റെ പുസ്തകപരിചയം ഡോ ഖാദിജ മുംതാസ് നടത്തി.
ചടങ്ങിൽ രാമചന്ദ്രൻ പേരാന്പ്ര , പി കെ ജമാൽ, മുഹമ്മദ് കോയ, ഫൈസൽ എളോറ്റിൽ സി ടി സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. ഹസൻ തിക്കോടി നന്ദി പറഞ്ഞു മുൻപ് ഹസ്സൻ തിക്കോടിയുടെ ഈ എഴുത്തുകൾ സത്യം ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു.