കുന്ദമംഗലം: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'ടു മില്യണ്‍ പ്ലഡ്ജ്' ജനകീയ മാസ്സ് കാംപയിനില്‍ കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂള്‍ പങ്കാളികളായി.കുന്ദമംഗലം പോലീസ് സിവിൽ ഓഫീസർ വിപിൻ പ്രതിജ്ഞക്ക് നേതൃത്വം നൽകി.
വിദ്യാർഥികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. പോലീസ് സബ് ഇന്‍സ്പെക്ടർ ടി ബൈജു ഉത്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ഷാജി കാരന്തൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ എം ഫിറോസ് ബാബു, ഹെഡ്മാസ്റ്റർ നിയാസ് ചോല, വി പി ബഷീർ,എൻ ഷമീർ, സാജിത കെ വി, ഒ ടി ഷഫീഖ് സഖാഫി,എം വി ഫഹദ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റഷീജ പി പി സംസാരിച്ചു.
ലഹരിക്കെതിരെ ഹയർ സെക്കണ്ടറി സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർഥികൾ അവതരിപ്പിച്ച മൈമിംഗ് ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലഹരി വിരുദ്ധ കാംപയിന്‍ ഉദ്ഘാടന സന്ദേശം പ്രദർശിപ്പിച്ചു.