ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിനു കീഴിൽ പുകവലി മോചന ക്ലിനിക്കും, ശ്വാസകോശ പുനരധിവാസ ( പൾമണറി റിഹാബിലിറ്റേഷൻ ) ക്ലിനിക്കും ആരംഭിക്കാൻ പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ അനുവാദം നൽകി. പൊതുജനാരോഗ്യ പ്രാധാന്യം പരിഗണിച്ചാണ് ക്ലിനിക്കുകൾ ശ്വാസകോശ വിഭാഗം ഒ.പി യോടനുബന്ധിച്ച് ആരംഭിക്കുന്നത്. ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ. പി.എസ്. ഷാജഹാൻ്റെ അപേക്ഷയെ ത്തുടർന്നാണ് ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടിയുണ്ടായത്. അധികാരികളുടെ അനുവാദത്തോടെ എത്രയും പെട്ടെന്ന് തന്നെ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ഡോ.ഷാജഹാൻ അറിയിച്ചു.