ഉദയനാപുരത്തേത് സമാനകളില്ലാത്ത വികസനപ്രവർത്തനം : മന്ത്രി വി.എൻ. വാസവൻ

New Update
VN VasaVan Udayanapuram VIKASANASADAS 20-10-25

കോട്ടയം: അഞ്ച് വർഷം കൊണ്ട് സമാനതകൾ ഇല്ലത്ത പ്രവർത്തനങ്ങളാണ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതെന്ന് തുറമുഖ- സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വികസന സദസും ലൈഫ് ഭവന പദ്ധതിയിലൂടെ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ച് നൽകിയത് ഉദയനാപുരം ഗ്രാമപഞ്ചായത്താണെന്നും അദ്ദേഹം പറഞ്ഞു. 

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വികസന സദസ് റിസോഴ്സ് പേഴ്സൺ സുമേഷ് സുകുമാരൻ അവതരിപ്പിച്ചു. പഞ്ചായത്തുതല നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത്  ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. വിജിത്ത് ശശിധറും അവതരിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, വൈസ് പ്രസിഡന്റ്  സി.പി.അനൂപ്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ഉദയപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗോപിനാഥൻ കുന്നത്ത്, വി.എം. ശോഭിക, കെ. ദിപേഷ്, ശ്യാമള ജിനേഷ്, ഗിരിജാ പുഷ്കരൻ, ടി.പ്രസാദ്, ജിനു ബാബു, ലെറ്റിമോൾ സാബു, രേവതി മനീഷ്, ദീപാമോൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി. വിനോദ് കുമാർ,  ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. ജയേഷ് ബാബു എന്നിവർ പങ്കെടുത്തു.

Advertisment