/sathyam/media/media_files/ut1lmT5v2Qiupl3oqMos.jpg)
പാലാ: പാലായിൽ എൽ.ഡി.എഫിനെ നേരിടാനുള്ള കരുത്ത് യു.ഡി.എഫിനില്ല എന്നും സ്ഥാനാർത്ഥികൾ പോലും ഇല്ലാത്ത ദയനീയ സ്ഥിതിയിലും മത്സരിക്കുന്നിടത്ത് ശക്തമായ വിമതശല്യവും ഉണ്ടായിരിക്കുന്നതിനാൽ യു.ഡി.എഫ് വാർഡുകൾ അനായാസം ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുക്കുമെന്നും കേരള കോൺഗ്രസ് (എം) നേതാക്കളായ ജയ്സൺമാന്തോട്ടം, മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക, ബിനോയി നരിതൂക്കിൽ, തോമസ് കുട്ടി വരിക്കയിൽ എന്നിവർ പറഞ്ഞു.
യു.ഡി.എഫ് പാലായിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്.
മുൻ തെരഞ്ഞെടുപ്പിനെക്കാളും കൂടുതൽ രണ്ടിലകൾ കിളിർക്കുക തന്നെ ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില യെ കൊഴിക്കാമെന്ന് ചിലർ ദിവാസ്വപ്നം കാണുകയാണ് യു.ഡി.എഫ് തന്നെ വെള്ളം ഒഴിച്ച് ഇല തളിർപ്പിച്ചു നൽകുന്നുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 10,000-ൽ വോട്ടുകളാണ്. പാലാ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് ലീഡ് ലഭിച്ചത്.ഈ വോട്ട് ഷെയർഇത്തവണ വർദ്ധിപ്പിക്കും
ഭരണങ്ങാനം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മാത്രം 4980 വോട്ട് എൽ.ഡി.എഫിലെ രാജേഷ് വാളിപ്ലാക്കൽ നേടിയിരുന്നു.
നിസ്സാര വോട്ടുകൾക്ക് ഭൂരിപക്ഷം സീറ്റുകൾ നഷ്ടമായ മുത്തോലി തിരിച്ചുപിടിക്കും.
സംസ്ഥാന സർക്കാർ നടപ്പാക്കിയ സാമൂഹികക്ഷേമ പെൻഷൻ വർദ്ധനവും പുതിയ സ്ത്രീ സുരക്ഷാ പദ്ധതിയും വലിയ ജനപിന്തുണ ആർജ്ജിക്കുവാൻ എൽ.ഡി.എഫിന് കഴിയുന്നതായും അവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us