Advertisment

കുറവിലങ്ങാട് പഞ്ചായത്തിലെ കുടുംബഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് ഭരണം ഏറ്റെടുക്കണം - എൽ.ഡി.എഫ്

New Update
kuravilanga panchayath

കുറവിലങ്ങാട്: പഞ്ചായത്തിൻറെ വികസന സെമിനാറിൽ ചോദ്യങ്ങൾ ചോദിച്ചവരെ കള്ളക്കേസിൽ കുടുക്കാനുള്ള  പഞ്ചായത്തു പ്രസിഡന്റിന്റെ ശ്രമത്തിനെതിരെയും  3.7 ഒന്നു കോടി രൂപ യുടെ ഫണ്ട് ലാപ്സ് ആക്കിയതിലും പ്രതിഷേധിച്ച്  പഞ്ചായത്ത് പടിക്കൽ എൽ .ഡി .എഫ്   പ്രതിഷേധറാലിയും ധർണയും നടത്തി.

Advertisment

പഞ്ചായത്തിലെ  കുടുംബഭരണം അവസാനിപ്പിച്ച്  യു.ഡി.എഫ്  ഭരണം ഏറ്റെടുക്കണമെന്നും     എൽ.ഡി.എഫ്  ആവശ്യപ്പെട്ടു . പഞ്ചായത്തിന്റെ രേഖകൾ പ്രകാരം  3 .71 കോടി രൂപ  വിനിയോഗിക്കപ്പെടാതെ നഷ്ടപ്പെടുത്തിയത് ഭരണസമിതിയുടെ കെടു കാര്യസ്ഥതയാണെന്ന് എൽ.ഡി.എഫ് യോഗം ചൂണ്ടിക്കാട്ടി.

തകർന്ന് ഗതാഗത യോഗ്യമല്ലാത്ത റോഡുകളെ സംബന്ധിച്ചും റോഡിലെ കയ്യേറ്റങ്ങൾക്കനുകൂലമായി  ഭരണസമിതി നിലകൊള്ളൂന്നതും വികസനസെമിനാറിൽ തർക്കവിഷയമായിരുന്നു.

 ഇത് സംബന്ധിച്ചു വികസന സെമിനാറിൽ ചോദ്യം ഉന്നയിച്ചവരെ   പഞ്ചായത്തു പ്രസിഡന്റിന്റെ ഭർത്താവുകൂടിയായ  പഞ്ചായത്ത് ജീവനക്കാരൻ   അധിക്ഷേപിച്ചതിലും കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പകപോക്കൽ രാഷ്ട്രീയം   ഉപേക്ഷിക്കണമെന്നും ഇനിയെങ്കിലും  യു,ഡി,എഫ് പഞ്ചായത്ത്ഭരണം ഏറ്റെടുക്കണമെന്നും ധർണ്ണയിൽ  എൽ.ഡി.എഫ് ആവശ്യപ്പെട്ടു. 


ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോൺ ധർണ ഉദ്ഘാടനം ചെയ്തു. എ. എൻ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സണ്ണി തെക്കേടം ,സിബി മാണി, പി.സി. കുര്യൻ ,ടി .എസ് .എൻ. ഇളയത് ,സദാനന്ദ ശങ്കർ ,ശശി കാളിയോരത്ത്  ജനപ്രതിനിധികളായ നിർമ്മല ജിമ്മി ,കൊച്ചുറാണി സെബാസ്റ്റ്യൻ ,ഡാർലി ജോജി, പ്രൊഫസർ പി .ജെ .സിറിയക്  പൈനാപ്പള്ളിൽ ,വിനു കുര്യൻ, കമലാസനൻ ,ബിജു പുഞ്ചയിൽ ,രമാ രാജു ബേബി തൈപ്പറമ്പിൽ ,ടി കെ സന്ധ്യ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തിന് ദുർഭരണം അവസാനിപ്പിക്കാത്ത പക്ഷംതുടർ സമരപരിപാടികളുമായി എൽ.ഡി.എഫ് മുന്നോട്ട് ഇറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.മൂന്ന് നോമ്പിന് മുമ്പായി തെരുവ്‌  വിളക്കുകൾ പൂർണമായും കത്തിക്കണമെന്നും തകർന്ന റോഡുകൾ നവീകരി കരിക്കണമെന്നും ഗതാഗത തടസമുണ്ടാക്കുന്ന  ഇലക്ട്രിക് പോസ്റ്റുകൾ  മാറ്റാൻ  പഞ്ചായത്ത് ഫണ്ട്   വിനിയോഗിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു.

Advertisment