/sathyam/media/media_files/2025/11/26/9575420a-bcdf-4aa0-a5ec-319221372ea4-2025-11-26-19-29-10.jpg)
മൂലമറ്റം: ജില്ലയിൽ യുഡിഎഫ് ഇക്കുറി മികച്ച വിജയം കൈവരിക്കുമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ.ജോസഫ് എം എൽ എ പറഞ്ഞു. മൂലമറ്റം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി സംഗമം അറക്കുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ് എം എൽ എ.
കേരളത്തിൽ 150 കോടി രൂപ അതി ദരിദ്രർക്ക് മാസം ആയിരം രൂപ വീതം നൽകാനായി യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ കരുതൽ ധനം നീക്കിവയ്ക്കുമെന്ന്പി.ജെ ജോസഫ് പറഞ്ഞു. പാവപ്പെട്ടവർക്ക് 5 ലക്ഷം ഭവനങ്ങളും ആശ മാർക്ക് 2000 രൂപ ശമ്പള വർദ്ധനവും യു ഡി എഫ് നടപ്പാക്കുമെന്നും ജോസഫ് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/26/813c911e-685d-41b8-a6a9-ded8df6cc590-2025-11-26-19-29-44.jpg)
യുഡിഎഫ് ജില്ലാ ചെയർമാൻ പ്രൊഫ. എം ജെ ജേക്കബ്ബ് അധ്യക്ഷത വഹിച്ച സ്ഥാനാർത്ഥി സംഗമത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ടി എം സലീം, മുൻ ഡി സി സി പ്രസിഡന്റ് അഡ്വ ജോയി തോമസ്, കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ,യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ, ജിഫി ജോർജ്ജ്, എ ഡി മാത്യൂ അഞ്ചാനി, കെ കെ മുരളീധരൻ ,അബ്ദുൾ അസീസ്, ജിൽസ് മുണ്ടയ്ക്കൽ, റെജി ഓടയ്ക്കൽ, ശശി കടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/26/85eb87ae-173f-43fa-93f3-a5743ae49389-2025-11-26-19-30-28.jpg)
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സജി പി ജോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കുളമാവ് ഡിവിഷൻ സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജ്ജ്, മൂലമറ്റം ഡിവിഷൻ സ്ഥാനാർത്ഥി മാത്യൂ സെബാസ്റ്റ്യൻ, ഇളംദേശo ബ്ലോക്ക് പഞ്ചായത്ത് പൂമാല ഡിവിഷൻ സ്ഥാനാർത്ഥി ജസ്റ്റി സാബു തേനം മ്മാക്കൽ, വെള്ളിയാമറ്റം ഡിവിഷൻസ്ഥാനാർത്ഥി ഷേർളി ജോസുകുട്ടി, കാഞ്ഞാർ ഡിവിഷൻ സ്ഥാനാർത്ഥി രാജു ഓടയ്ക്കൽ, കുടയത്തൂർ ഡിവിഷൻ സ്ഥാനാർത്ഥി ജസ്സി റോയി കോക്കാട്ട്, അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us