/sathyam/media/media_files/2025/06/24/gurudeva-service-2025-06-24-19-58-57.jpg)
തിരുവനന്തപുരം : മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും തമ്മിൽ 1925-ൽ ശിവഗിരിയിൽ നടന്ന ചരിത്രപ്രസക്തമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷ സമ്മേളനം 2025 ജൂൺ 27 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. ഗുരുദേവ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം ചെയ്യും. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറിയും അരുവിപ്പുറം മഠം സെക്രട്ടറിയുമായ ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ പരിപാടി ആരംഭിക്കും. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശതാബ്ദി സന്ദേശം നൽകും.
ആർ സി രാജീവ് ദാസ് അധ്യക്ഷനാകുന്ന ചടങ്ങിൽ ഡോ. രാജീവ് മേനോൻ (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ), ഡോ. മനോജൻ (ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ), രാധാകൃഷ്ണൻ (തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി), ഡോ. സുരേഷ് പിള്ള (സോഷ്യൽ കെയർ ഫൗണ്ടേഷൻ ചെയർമാൻ) തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. റവ. ഫാദർ സീസർ സി.ജെ, മാന്നാനം സുരേഷ് എന്നിവരും ആശംസകൾ അറിയിക്കും. യോഗത്തിന് ജനറൽസെക്രട്ടറി ആർ.സമ്പത്ത് സ്വാഗതവും ട്രഷറർ സതീഷ്പൂങ്കുളം നന്ദിയും രേഖപ്പെടുത്തും
രണ്ട് പതിറ്റാണ്ടിൽ ഏറെയായി ആരോഗ്യരംഗത്ത് മികച്ച സേവനം
ഡോ. കെ.കെ.മനോജൻ (വൈസ് ചെയർമാൻ ഗോകുലം മെഡിക്കൽ കോളേജ് ) , ഗുരു ദേവാ സേവാ അവാർഡിന് തിരഞ്ഞെടുത്ത ഡോ. സുരേഷ് പിള്ള (സോഷ്യൽ കെയർ ഫൗണ്ടേഷന്റെ ചെയർമാൻ),ഗുരുദേവാ മാധ്യമ അവാർഡിന് ആർ റോഷിപാൽ (പ്രിൻസിപ്പൽ കറസ്പോണ്ടന്റ് റിപ്പോർട്ടർ ടിവി,അൺഫിലിറ്റ് ഡിസൂസ (അമൃത ടിവി റീജിയണൽ ബ്യൂറോ ഹെഡ്) കോവളം സതീഷ് കുമാർ ( സ്പെഷ്യൽ കറസ്പോണ്ടന്റ് കേരളകൗമുദി) , എന്നിവർ അർഹരായി
സാമൂഹിക സേവന രംഗത്തെ പ്രവർത്തനത്തിന് ജയശ്രീ ഗോപാലകൃഷ്ണയനെ ആദരിക്കും.
ചടങ്ങിന്റെ ഭാഗമായി പ്രധാൻമന്ത്രി ആയുഷ്മാൻ ഭാരത് ചികിത്സാ കാർഡുകൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us