കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി

New Update
suresh gopi

മണ്ണയ്ക്കനാട് : കേന്ദ്രമന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി  ജലാധിവാസ ഗണപതി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക  ക്ഷേത്രമായ മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ പുലർച്ചെ 6.30 ന് ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം രണ്ടര മണിക്കൂറോളം ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ ഒറ്റയട, 108 കുടം അഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം തുടങ്ങിയവ  സുരേഷ് ഗോപിയുടെ പേരിൽ വഴിപാട് നടത്തി. ചലച്ചിത്ര താരവും ദേവസ്വം രക്ഷാധികാരിയുമായ ബാബു നമ്പൂതിരിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.

Advertisment

9101dbcf-a358-4991-bc97-074e3f10fc34

മണ്ണയ്ക്കനാട് എന്ന ഗ്രാമത്തിലെ ജലാധിവാസ ഗണപതി ക്ഷേത്രത്തിൽ
ജലാധിവാസനായ മഹാഗണപതിയാണ് പ്രതിഷ്ഠ.  ജലാശയത്തിൻ്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  കേരളത്തിലെ ഏക ജലാധിവാസ ഗണപതിക്ഷേത്രമാണ് ഇത്. 

പത്തു കൈകളോടു കൂടിയ മഹാഗണപതി സങ്കല്പത്തിലാണ് പ്രതിഷ്‌ഠ. ഗണപതി മുഖ്യ പ്രതിഷ്ഠ എന്ന പ്രത്യേകതയും ഉണ്ട്. അതിപുരാതനമാണ് ഈ ക്ഷേത്രം. അതുകൊണ്ടുതന്നെ ഉത്ഭവം സംബന്ധിച്ച് ഐതിഹ്യമാണ് ഉള്ളത്. മുൻപ് കൊടുംകാടായിരുന്ന ഇവിടെ ലോക നന്മയ്ക്കായി ഋഷി ശ്വരന്മാർ നടത്തിയ മഹായജ്ഞത്തിൽ സമസ്‌ത ദേവീദേവന്മാരും സാന്നിദ്ധ്യം അറിയിച്ചതോടെ ദേശത്തിന് അനുഗ്രഹവും പുണ്യവും ലഭിച്ചു.

ab69adbf-9d4d-4557-9b86-4d67784e56df

യജ്ഞസമാപന സമയത്ത് ഹോമകുണ്ഡ ത്തിൽ മഹാഗണപതി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. പിന്നീട് ഈ ഹോമകുണ്ഡം ജലം നിറഞ്ഞ ചിറയായി മാറി എന്നാണ് ഐതിഹ്യം. ഈ നൈസർഗ്ഗിക തടാകത്തിലെ ഗണപതി സാന്നിദ്ധ്യമാണ് ജലാധിവാസ ഗണപതിയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു.

fe7018ba-57b7-4bb1-aff9-4898c039d45f

 ജലാശയത്തിലെ ഗണേശ സാന്നിദ്ധ്യത്തെ കരിമുണ്ടൻ തേവർ എന്നും കാലങ്ങളായി വിളിച്ചു വരുന്നു. മഹാഗണപതിയുടെ മൂലസ്ഥാനവും ഈ ചിറയിലാണ്. മതിൽക്കകത്ത് ചമ്രവട്ടം ശാസ്താവിൻ്റെയും യോഗീശ്വരൻ്റെയും പ്രതിഷ്ഠകൾ ഉണ്ട്. സമീപത്തു തന്നെ ബാലഭദ്ര പ്രതിഷ്ഠയുള്ള കാവിൽ ഭഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

Advertisment