New Update
/sathyam/media/media_files/2025/03/05/UpcYaEFNVvJh17KJqzkx.jpg)
കോട്ടയം: ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും സൗന്ദര്യവത്കരിക്കുന്നതിന് ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ നഗരസഭകളിലും എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കാൻ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർദ്ദേശിച്ചു.
Advertisment
നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ സാമൂഹിക,സാംസ്‌കാരിക നിലവാരം ഉയർത്തുന്നതിനുതകുന്ന പദ്ധതിയാണ് ജില്ലാഭരണകൂടം തയാറാക്കിയിരിക്കുന്നത്. ഇതു ഭംഗിയായി നടപ്പാക്കുന്നതിന് നഗരസഭകളിലെ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ ഒരേമനസോടെ പ്രവർത്തിക്കണം.
വിവിധ സാംസ്‌കാരിക-സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, പരിസ്ഥിതി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us