/sathyam/media/media_files/2025/03/30/5YoPhuoz6cNOlOZadF0b.jpg)
പാലാ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലാ മേഖല വിഭജനം നടത്തി ഉഴവൂർ പുതിയ മേഖല കമ്മിറ്റിയായി പാലായിൽ ചേർന്ന് മേഖല വാർഷിക സമ്മേളനം അംഗീകരിച്ചു. പുതിയ മേഖല കമ്മിറ്റികയയിഉഴവൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.
മേഖല വിഭജന സമ്മേളനത്തിൽ തങ്കപ്പപണിക്കർ അദ്ധ്യക്ഷത വഹിച്ചു. ആർ.വേണുഗോപാൽ,ഡി. ജലജ,എൻ.എസ് സതീശ് കുമാർ,പി.വി സോമശേഖരൻ നായർ,അഡ്വ. വി.ജി വേണുഗോപാൽ, അജീഷ് ചന്ദ്രൻ, കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജോജി കുട്ടൂമ്മേൽ, ആർ.സനൽകുമാർ,കുമാരി ജിസ് ജോസഫ് എന്നിവർ പങ്കെടുത്തു.
പുതിയ മേഖല ഭാരവാഹികൾളായി എ.എസ് ചന്ദ്രൻ മോഹൻ (പ്രസിഡന്റ്), രാജുപെരിയലം(വൈസ് പ്രസിഡന്റ്), ഷെറി മാത്യു (സെക്രട്ടറി), ഹീനാമോൾ മോഹനൻ(ജോയിന്റ് സെക്രട്ടറി), എം.വി മനോജ് (ഖജാൻജി) ഉൾപ്പെടെ പതിനാറ് അംഗ മേഖല കമ്മിറ്റിയെ തെരഞ്ഞെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us