ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2026 /27 ബജറ്റ് അവതരിപ്പിച്ചു

New Update
95ced2b1-ced0-45b7-ae83-3b3d55614f86

 കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2026 /27 വർഷത്തെ ബജറ്റ് ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂർ മോഹൻകുമാർ അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രൻ, അധ്യക്ഷത വഹിച്ചു.
വിശ്വ പ്രശസ്തനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും അറ്റോണിയും ആയിരുന്ന ജേക്കബ് ല്യേവിന്റെ ദ ബജറ്റ് ഈസ് നോട്ട് എ കളക്ഷൻ ഓഫ് നമ്പേഴ്സ്, ബട്ട് ഈസ് ആൻഡ് എക്സ്പ്രഷൻ ഓഫ് അവർ വാല്യൂസ് ആൻഡ് അസ്പിറേഷൻസ് എന്ന വാചകം തുടക്കം കുറിച്ചുകൊണ്ട്.

Advertisment

8 ഗ്രാമപഞ്ചായത്തു കളിലായ് നിലകൊള്ളുന്ന ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പുതിയ ഭരണസമിതി അംഗങ്ങൾ. കാർഷിക മേഖല, മൃഗസംരക്ഷണം സ്വന്തമായി ഒരു ഭവനം എന്ന് സ്വപ്നം കാണുന്നവർക്കായി ഭവന നിർമ്മാണം, പട്ടികജാതി,പട്ടികവർഗ്ഗ, ഭിന്നശേഷി കുട്ടികൾ, വൃദ്ധർ, അഗതികൾ സ്ത്രീകൾ, യുവജനങ്ങൾക്കും കുട്ടികൾക്കും മാനസിക ആരോഗ്യം നിലനിർത്തുന്നതിന് കൗൺസിലിംഗ്,കായിക പരിശീലനം, കുറവിലങ്ങാട് താലൂക്ക് ആശുപത്രി പുതിയ കാശ് ബ്ലോക്ക് നിർമ്മാണം, ഉഴവൂർ കെ ആർ നാരായണ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി, രാമപുരം കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്കും കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രത്തിനും തുക മാറ്റിവെച്ചു.

പി വൈ എ വൈ ലൈഫ് ഭവന നിർമ്മാണം, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം ജനറൽ പർപ്പസ് ഫണ്ട്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ, തൊഴിലുറപ്പ് പദ്ധതി, റോഡുകൾ,വനിതാ ശിശു,ഭിന്നശേഷി വികസന പദ്ധതികൾ തുടങ്ങിയ പദ്ധതികൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള .. പദ്ധതികൾക്ക് തുക മാറ്റിവെച്ച്....

 40 കോടി 5 ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും...... 
39 കോടി 52 ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും. 
 52 ലക്ഷത്തി 97527 ബാലൻസ് ഉള്ള ബജറ്റ് ആണ് വായിച്ച അവതരിപ്പിച്ചത്. ബഡ്ജറ്റ് സമ്മേളനത്തിൽ അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ, സുനു ജോർജ്, ബി ഡി ഓ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂബി തെക്കേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ടി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി ജയ്സൺ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, മറ്റ് കമ്മറ്റി അംഗങ്ങളും, മറ്റ് ത്രിതല ഗ്രാമപഞ്ചായത്ത് മെമ്പർമാരും,നിർവാഹന ഉദ്യോഗസ്ഥർ മറ്റു ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Advertisment