/sathyam/media/media_files/2025/09/17/fc91acb8-a5ad-4e8c-a828-85ca614d9425-2025-09-17-17-45-43.jpg)
ഉഴവൂർ: ഈ വർഷത്തെ ഉഴവൂർ വോളിയിൽ പുരുഷ വിഭാഗത്തിൽ ഹോളി ഗ്രെയ്‌സ് കോളേജ് മാള കോളേജും വനിത വിഭാഗത്തിൽ പാല അൽഫോൻസ കോളേജും ചാമ്പ്യൻ മാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സര ങ്ങളിൽ ഹോളി ഗ്രെയ്‌സ് കോളേജ് മാള 22-25, 25-23, 25- 22, 27-25 എന്ന സ്കോറിന് SNG കോളേജ് ചേലന്നൂരിനെ തോൽപിച്ചുകൊണ്ട് 35 മത് ബിഷപ്പ് തറയിൽ മെമോറിയാൽ ഇന്റർ കോളേജിയേറ്റ് ട്രോഫിക്ക് അവകാശിയായി. പാല അൽഫോൻസ കോളേജിനെ നേരിട്ടുള്ള മുന്ന് സെറ്റുകൾക്ക് അടിയറവു പറയിച്ചാണ് അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി വനിതാ വിഭാഗം കിരീടമണിഞ്ഞുകൊണ്ട് സിസ്റ്റർ ഗോരേത്തി മെമ്മോറിയൽ ട്രോഫിയിൽ മുത്തമിട്ടത്. സ്കോർ: 25-22, 25-22, 25-16
കോളേജ് പ്രിൻസിപ്പൽ ഡോ സിൻസി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനത്തിൽ കോളേജ് പൂർവവിദ്യാർത്ഥിയും വോളിബോൾ മുൻ ദേശീയ താരവുമായിരുന്ന പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ജിജോ ജോർജ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, കോളേജ് മുൻ പ്രിൻസിപ്പൽ ഡോ സ്റ്റീഫൻ മാത്യൂസ്, ടൂർണമെന്റ് കൺവീനർ ക്യാപ്റ്റൻ ജെയ്‌സ് കുര്യൻ കോളേജ് കായിക വിഭാഗം മേധാവിയും ടൂർണമെന്റ് സെക്രട്ടറിയുമായ ഡോ മാത്യൂസ് എബ്രഹാം എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ വർഷത്തെ മത്സരങ്ങൾ ഉന്നത നിലവാരം പുലർത്തിയെന്ന് കാണികൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
വോളിബോൾ ടൂർണമെന്റിന് ശേഷം 18, 19 തീയതികളിലായി 18 മത് ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെനന്റും 10 മത് ഗോൾഡൻ ജൂബിലി മെമ്മോറിയൽ ടൂർണമെന്റും അരങ്ങേറും