/sathyam/media/media_files/2025/10/17/49b80509-9c49-42ff-b525-7fbb629c9975-2025-10-17-21-15-27.jpg)
ഉഴവുർ: കേരള സ്റ്റേറ്റ് ടഗ ഓഫ് വാർ അസോസിയേഷൻ നേതൃത്വത്തിൽ ഉഴവൂരിൽ നവംബർ 15 രാവിലെ 11 മണിമുതൽ സ്കൂൾ കുട്ടികൾക്കായി അഖില കേരള സബ് ജൂനിയർ വടംവലി മത്സരത്തിൻ്റെ സംഘാടകസമിതി രൂപീകരിച്ചു.
രക്ഷാധികാരികളായി മന്ത്രി വി.എൻ വാസവൻ, എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, അഡ്വ മോൻസ് ജോസഫ് എംഎൽഎ, ചെയർമാൻ ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ന്യൂജൻ്റെ ജോസഫ്, വൈസ് ചെയർമാൻമാർ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു ജോൺ ചീറ്റേത്ത്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനറൽ കൺവീനർ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജേഷ് ശശി, ഓർഗനൈസിംഗ് സെക്രട്ടറി പി.ജി കിഷോർ , പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബെയ്ലോൺ എബ്രാഹം ഉൾപ്പെടെ 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരിണ യോഗത്തിൽ ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ന്യൂജൻ്റെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു, സജേഷ് ശശി, കിഷോർ പി.ജി, ഷിബു കുഞ്ചറക്കാട്ട് എന്നീവർ സംസാരിച്ചു.