/sathyam/media/media_files/2025/04/02/whrLYbOUr131IgXHeyyb.jpg)
ഇടുക്കി: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധികാല നീന്തൽ പരിശീലന ക്യാമ്പിനു തുടക്കമായി . ഏപ്രിൽ 1 മുതൽ മെയ് 31 വരെ വണ്ട മറ്റം അക്വാറ്റിക് സെൻ്ററിലാണ് പരീശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന പരിപാടിയുടെ ഉത്ഘാടനം റിട്ടേഡ് ജില്ലാ പോലീസ് മേധാവി അലക്സ് എം വർക്കി ഐ.പി.എസ്. നിർവഹിച്ചു
സമകാലീക ദുരന്തങ്ങളിൽ മുഖ്യ സ്ഥാനത്തു നിൽക്കുന്ന ജലാശയങ്ങളിൽ വീണു നീന്തൽ അറിയാത്തതിനാൽ സംഭവിക്കുന്ന മുങ്ങിമരണങ്ങൾ ഒഴിവാക്കുവാൻ നീന്തൽ പരിശീലനം കൊണ്ടു മാത്രമെ സാധിക്കുകയുള്ളുവെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ചു കൊണ്ട് വണ്ടമറ്റം അക്വാറ്റിക് സെന്റർ ഡയറക്ടർ ഓഷ്യൻ മാൻ ബേബി വർഗീസ് പറഞ്ഞു.
കോടിക്കുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷനായിരുന്നു. യോഗത്തിൽ വാർഡ് മെമ്പർ പോൾസൺ മാത്യു, സംസ്ഥാന ആം റെസ്സലിങ് വൈസ് പ്രസിഡന്റ് മനോജ് കോക്കാട്ട്, ഇടുക്കി ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ജോയ് ജോസഫ്, സെക്രട്ടറി അലൻ ബേബി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി ആന്റണി, എന്നിവർ ആശസകൾ നേരുകയും ജില്ലാ അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി ജി സനൽ കുമാർ നന്ദി പറയുകയും ചെയ്തു.
തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 50 ഓളം കുട്ടികൾ നീന്തൽ പരിശീലനം ആരംഭിച്ചു