Advertisment

വടക്കാങ്ങര ആലുംകുന്ന് കരുവാട്ടിൽ റോഡ് ഉപയോഗത്തിനായി പൊതു ജനങ്ങൾക്ക് സമർപ്പിച്ചു

New Update
road vadakkangara
വടക്കാങ്ങര : 2024-25 സാമ്പത്തിക വർഷത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 72 മീറ്റർ ദൂരമുള്ള വടക്കാങ്ങര ആറാം വാർഡിലെ മണിയറക്കാട്ടിൽ കരുവാട്ടിൽ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Advertisment
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ആറാം വാർഡ് മെമ്പറുമായ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് കൺവീനർ സക്കീർ കരുവാട്ടിൽ, ഉരുണിയൻ യൂസുഫ് ഹാജി, സി.ടി അബ്ദുൽ ഖയ്യും, കെ ഇബ്രാഹിം, കെ.പി നസീർ, ഷബീർ കറുമൂക്കിൽ, നസീമുൽ ഹഖ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
Advertisment