New Update
/sathyam/media/media_files/2025/12/30/muhammad-2025-12-30-18-36-12.jpg)
വടക്കാങ്ങര: മഹാരാഷ്ട്രയിലെ റോഹയിൽ വെച്ച് 2025 ഡിസംബർ 26 മുതൽ 28 വരെ നടന്ന ആറാമത് ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അമൻ മുഹമ്മദ്. ദേശീയതലത്തിൽ 300 ലേറെ മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അവസാന റൗണ്ടിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയാണ് അമൻ മുഹമ്മദ് കിരീടം ചൂടിയത്.
Advertisment
പിതാവായ ഹാറൂൺ റഷീദിന്റെ തന്നെ കീഴിൽ വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെ (W F S K)യിൽ കഴിഞ്ഞ രണ്ടു വർഷമായി അമൻ മുഹമ്മദ് പരിശീലനം നേടി വരുന്നു. W F S K അക്കാദമിയുടെ വടക്കാങ്ങര ബ്രാഞ്ചിൽ ആണ് ഈ മിടുക്കൻ പരിശീലനം നടത്തുന്നത്. ഇന്ത്യൻ മിക്സ് ബോക്സിങ് ഫെഡറേഷൻ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ അമൻ മുഹമ്മദ് നേടിയ വിജയം സ്കൂളിനും നാടിനും അഭിമാനകരമായിരിക്കുകയാണ്.
ചെറുപ്പത്തിൽ അമൻ മുഹമ്മദ് നേടിയ വിജയം സ്കൂളിന് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അനുമോദനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്കൂൾ കമ്മിറ്റി അംഗങ്ങളായ നജ്മുദ്ദീൻ കരുവാട്ടിൽ, സമദ് കരുവാട്ടിൽ, ബഷീർ കെ.ടി, സി.ടി മായിൻകുട്ടി മാസ്റ്റർ, യാസിർ കരുവാട്ടിൽ, ആറ്റക്കോയ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ റാഷിദ് മാസ്റ്റർ സ്വാഗതവും അറബിക് ഹെഡ് തഹ്സീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us