വൈക്കം താലൂക്ക് ആശുപത്രി നവീകരണം ഡിസംബറിൽ പൂർത്തിയാക്കും- മന്ത്രി വീണാ ജോർജ്

New Update
veena vykkam ashupathri

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിവികസനം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യ- വനിതാ-ശിശു-വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയാരോഗ്യദൗത്യത്തിന്റെ കീഴിൽ തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതിന്റെ പ്രഖ്യാപനവും പുതിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കിഫ്ബി വഴി നിരവധി വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന മൊട്ടാകെ നടപ്പിലാക്കിയത്. കിഫ്ബി സഹായത്തോടെ 55.83 കോടി രൂപയ്ക്കാണ് വൈക്കത്ത് പുതിയ താലൂക്കാശുപത്രി  കെട്ടിടമൊരുങ്ങുന്നത്.

Advertisment


ദേശീയാരോഗ്യദൗത്യം വഴി നടത്തുന്ന പദ്ധതികളിൽ കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് ഫണ്ട് വിനിയോഗിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളെല്ലാം മികച്ചനിലവാരത്തിലായി. തെറ്റായ കാര്യങ്ങളാണ് ആരോഗ്യരംഗത്തേക്കുറിച്ച്  ചിലർ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, വൈസ് പ്രസിഡന്റ് ജെൽസി സോണി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുജാത മധു, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷപമണി,  ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി. മധു, കൊച്ചുറാണി ബേബി, ബി.എൽ. സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചാത്തംഗങ്ങളായ റോസി ബാബു, എം.എസ്. ധന്യ, ഷീജ ബൈജു, എസ്. ദേവരാജൻ, കെ.എസ്. പ്രീജു, സിനി സലി, കെ.വി. ഉദയപ്പൻ, ഷീജ ഹരിദാസ്,കെ. ബിനിമോൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ.ബി. ഷാഹുൽ, ഡോ. ജിന്റു ഫിലിപ്പ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി. പോപ്പി, കെ.എം. അഭിലാഷ്, കെ.എ. കാസ്ട്രോ, വി. എം. ഷാജി, ബിജു പറപ്പള്ളി എന്നിവർ പങ്കെടുത്തു.

Advertisment