New Update
/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)
തിരുവനന്തപുരം: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വര്‍ക്കലയുടെ പ്രവേശന കവാടമായി അറിയപ്പെടുന്ന വര്‍ക്കല മൈതാനം അണ്ടര്‍ പാസേജ് സൗന്ദര്യവത്കരിക്കുന്നതിന് 99,94,110 ലക്ഷം രൂപയുടെ ഭരണാനുമതി. ഡിസൈന്‍ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ അടിഭാഗം വിവിധങ്ങളായ വിനോദോപാധികള്‍ സ്ഥാപിച്ചു മനോഹരമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
Advertisment
വര്‍ക്കല എംഎല്‍എ വി ജോയി ഇത് സംബന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ആറ് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കണം. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണച്ചുമതല.
വര്‍ക്കല അണ്ടര്‍ പാസേജിന്‍റെ ചുമരുകള്‍ മോടിപിടിപ്പിക്കുന്നത് ഇവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെയടക്കം ശ്രദ്ധ ആകര്‍ഷിക്കുന്നതിന് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
മേല്‍പ്പാലത്തിന്‍റെ അടിഭാഗത്തുള്ള ചുമരുകള്‍ ആകര്‍ഷകമായ ആര്‍ട്ട് വര്‍ക്കുകളാലും മനോഹരമായ ദീപാലങ്കാരങ്ങളാലും മോടി കൂട്ടുന്നതാണ് പദ്ധതി.