വാസ്കുലാർ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാം; 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ' ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു

New Update
Photo
കൊച്ചി: രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി നടത്തുന്ന രാജ്യവ്യാപക ക്യാംപെയ്ൻ 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ'യുടെ ഭാഗമായി കൊച്ചിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു. വാസ്കുലാർ സൊസൈറ്റിയുടെ ഇന്ത്യ, കേരള ചാപ്റ്ററുകൾ അമൃത ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്കത്തോൺ
Advertisment
ഹൈബി ഈഡൻ എംപി ഫ്ലാഗ്ഓഫ് ചെയ്തു.
 വാസ്‌കുലാർ, ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ആളുകൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രീ. ഹൈബി ഈഡൻ എംപി പറഞ്ഞു. രോഗത്തെക്കുറിച്ചോ പ്രതിവിധികളെക്കുറിച്ചോ അറിവില്ലായ്മമൂലം നിരവധി ആളുകൾക്ക് കൈകാലുകൾ നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്ന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളമശേരി ഡക്കാത്ത്ലോണിൽ നിന്നും ആരംഭിച്ച വാക്കത്തോണിൽആരോഗ്യമേഖലയിലെ വിദഗ്ധർ, വിവിധ യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി ഏകദേശം മുന്നൂറോളം ആളുകൾ പങ്കെടുത്തു.
പ്രമുഖ വാസ്കുലാർ സർജന്മാരായ ഡോ. സിദ്ധാർഥ് വിശ്വനാഥൻ, ഡോ. സുധീന്ദ്രൻ എസ്, ഡോ. വിമൽ ഐപ്, ഡോ. സലീഷ് എന്നിവർ സംസാരിച്ചു. വാസ്കുലർ രോഗങ്ങളുടെ മുൻകൂട്ടിയുള്ള നിർണയം, സമയബന്ധിത ചികിത്സ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാക്കത്തോണിന്റെ ലക്ഷ്യം. വാസ്കുലർ രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കൈകാലുകൾ മുറിച്ചുമാറ്റേണ്ട ഗുരുതരമായ അവസ്ഥയിലേക്ക് രോഗികൾ നയിക്കപ്പെടുന്നു. പ്രത്യേകിച്ചും പ്രമേഹരോഗികളിലാണ് ഈ സാഹചര്യം കൂടുതലായുള്ളത്.
 രോഗം ബാധിച്ചുകഴിഞ്ഞാൽ, ഒരു വാസ്കുലർ സർജൻ്റെ കൃത്യസമയത്തുള്ള ഇടപെടൽ അനിവാര്യമാണ്. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി പോലുള്ള നൂതന ചികിത്സാരീതികളിലൂടെ 95% വരെ അംഗവിഛേദം ഒഴിവാക്കാനാകുമെന്ന് വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
Advertisment