New Update
/sathyam/media/media_files/2025/08/14/t-rajappan-2025-08-14-18-22-41.jpg)
കോട്ടയം: ഹാസ്യ കഥാപ്രസംഗ രംഗത്തെ കുലപതിയും സിനിമാ താരവുമായ ഏറ്റുമാനൂർ പേരൂർ തച്ചനയിൽ വി.ഡി രാജപ്പന്റെ ഭാര്യ ടി. സുലോചന (69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
Advertisment
മകന്‍ രാജേഷ് രാജപ്പന്‍ ആണ് മരണവാര്‍ത്ത പങ്കുവച്ചത്. ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവർ . കോട്ടയം ജനറല്‍ ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്‌സായിരുന്നു സുലോചന.
മക്കള്‍ രാജേഷ്.ആര്‍ (ക്ലറിക്കല്‍ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം) രാജീവ്. ആര്‍ (മാക്‌സ് ഹോസ്പിറ്റല്‍ ഡല്‍ഹി) മരുമക്കള്‍. മഞ്ജുഷ. വി.രാജു,അനുമോള്‍.ആര്‍ ( എയിംസ് ഹോസ്പിറ്റല്‍ ഡല്‍ഹി). സംസ്‌ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് പേരൂരുള്ള വീട്ടുവളപ്പില്‍ നടക്കും.