/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
മലപ്പുറം: ഒരു സമുദായത്തിന്റെ നേതാവായ വെള്ളാപളളി നടേശൻ സംഘ്പരിവാറിന്റെ നാവാവരുതെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു.
മലപ്പുറത്തെക്കുറിച്ച് സംഘ്പരിവാർ കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തന്നെയാണ് വെള്ളാപള്ളിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് മലപ്പുറം പ്രത്യേക രാജ്യമാണെന്ന ആരോപണം ഉന്നയിച്ചത് എന്നത് അദ്ദേഹം വ്യക്തമാക്കണം.
മലപ്പുറത്തെ കുറിച്ച് മുമ്പും ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അധികാരികളുടെ മൗനമാണ് ഇങ്ങിനെയുള്ള വംശിയ വിദ്വേഷ പ്രസ്താവനകൾ നടത്താൻ വെള്ളാപള്ളിയെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി വെൽഫെയർ പാർട്ടി മുന്നോട്ട് പോകുമെന്നും എക്‌സിക്യുട്ടിവ് മുന്നറിയിപ്പ് നൽകി.
ജില്ല പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് പ്രമേയം അവതരിപ്പിച്ചു.
ജില്ലാ സിക്രട്ടറിമാരായ ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ നന്ദി പറഞ്ഞു