ക്രിസ്തുമസിനെ വരവേൽക്കാൻ നക്ഷത്രം ഒരുക്കി വെള്ളികുളം ഇടവക

New Update
2a348314-2161-4419-80ef-503726ba7c15

വെള്ളികുളം:ഈശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തുമസിന് ഒരുക്കമായി വെള്ളികുളം ഇടവകയിലെ എസ്.എം. വൈ.എം.ൻ്റെ നേതൃത്വത്തിൽ പള്ളിയുടെ മുൻവശത്ത് നക്ഷത്രം ഒരുക്കി പ്രദർശിപ്പിച്ചു..

Advertisment

ക്രിസ്തുമസിനോടനുബന്ധിച്ച് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ വമ്പിച്ച ക്രിസ്തുമസ് ആഘോഷം ഗ്ലോറിയ - 2025 പ്രോഗ്രാം നടത്തപ്പെടുന്നതാണ്.വിവിധ പ്രായ വിഭാഗങ്ങളിലായി കത്തെഴുത്ത് മത്സരം , ക്രിസ്തുമസ് കാർഡ് ഡിസൈനിങ് മത്സരം എന്നിവ നടത്തപ്പെടുന്നു. കൂടാതെ നക്ഷത്ര മത്സരം , പാപ്പാ മത്സരം , ആട്ടിടയന്മാർ പ്രഛന്ന വേഷം മത്സരം , കരോൾ ഗാന മത്സരം എന്നീ വിവിധ മത്സരങ്ങൾ നടത്തപ്പെടും..

ഇടവകയിലെ വിവിധ വാർഡുകളിൽ ആഘോഷമായ ക്രിസ്തുമസ് കരോളും കലാപരിപാടികളും നടത്തും.എസ്. എം. വൈ. എമ്മിന്റെ ആഭിമുഖ്യത്തിൽ എല്ലാ കൂപ്പണം സമ്മാനം നൽകുന്ന ക്രിസ്തുമസ് ട്രീ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടത്തും. ഫാ.സ്കറിയ വേകത്താനം ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും

Advertisment