New Update
/sathyam/media/media_files/2025/06/26/zumba-dance-cengassery-2025-06-26-16-13-25.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിമുക്തി കോർഡിനേറ്റർ ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫിസിലെ ജാക്സൺ സണ്ണി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂളിലെ വിമുക്തി കൺവീനർ കെ അജിത് തമ്പാൻ സ്വാഗതവും മാസ്റ്റർ ടി എസ് സഞ്ജീവ് നന്ദിയും പറഞ്ഞു.
Advertisment
ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിന് ജാക്സൺ സണ്ണി നേതൃത്വം നൽകി.പ്രിവൻ്റീവ് ഓഫീസർമാരായ പ്രദീപ് കുമാർ, പ്രേംകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ലൂക്കോസ്, സി ശ്രീജിത് എന്നിവർ പങ്കെടുത്തു. സൂംബാ ഡാൻസ്, പ്രസംഗം, ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം, എന്നിവയും നടത്തി.