മൃഗപരിപാലന, മാംസ സംസ്കരണ മേഖലകളിലെ പ്രാദേശിക വികസനം; വെറ്ററിനറി സർവകലാശാലയും സെഡാറും ധാരണയിലെത്തി

New Update
Photo
തൃശൂർ: മൃഗപരിപാലനം, മാംസ സംസ്കരണം എന്നീ മേഖലകളിൽ സാങ്കേതിക പിന്തുണയും അടിസ്ഥാന സൗകര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെറ്ററിനറി സർവകലാശാലയും ഇസാഫ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ സെഡാർ ഇന്റഗ്രേറ്റഡ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണയിലെത്തി.
Advertisment
പ്രാദേശിക കർഷകർക്ക് ആവശ്യമായ പിന്തുണ നൽകി വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മീറ്റ് പ്രോസസിംഗ് മേഖലയിലെ സാങ്കേതിക പിന്തുണ, പ്രാദേശിക സംരംഭകരേയും ഉൽപാദകരെയും സംയോജിപ്പിച്ച് മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, മൃഗസംരക്ഷണ മേഖലയിൽ ജീവനോപാധികൾ ആരംഭിക്കുന്നതിനുള്ള അവസരങ്ങൾ, സെഡാറിലും വെറ്ററിനറി സർവകലാശാല ക്യാംപസുകളിലും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സൗകര്യം, ടെക്നോളജി ഷെയറിംഗ്, പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തൽ, സുസ്ഥിര കാർഷിക- മൃഗസംരക്ഷണ മാതൃകകൾ എന്നിവ പദ്ധതിയിലൂടെ ഉറപ്പുവരുത്തും.
 ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സെഡാർ ഇൻ്റഗ്രേറ്റഡ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അലോക് തോമസ് പോൾ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സുധീർ ബാബു എന്നിവർ ഒപ്പുവെച്ചു. ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ്, സർവകലാശാല വൈസ് ചാൻസലർ ഡോ. കെ എസ് അനിൽ, ഇസാഫ് ഗ്രൂപ്പ് സഹസ്ഥാപക മെറീന പോൾ, ഇസാഫ് കോഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, മീറ്റ് ടെക്നോളജി യൂണിറ്റ് മേധാവി ഡോ. വി എൻ വാസുദേവൻ എന്നിവർ പങ്കെടുത്തു.
Advertisment