ക്രൈസ്തവർക്കെതിരായ അക്രമം അവസാനിപ്പിക്കണം: നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്

New Update
269a479e-5875-4824-8ff3-65f2ce991770

പത്തനംതിട്ട: രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന അക്രമങ്ങളിൽ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് പ്രതിഷേധിച്ചു. നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിൻ്റെ മറവിൽ മതസ്വാതന്ത്ര്യം തന്നെ നിഷേധിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു.

Advertisment

4b82811b-e295-4669-b91e-83a05d409fb8

ട്രസ്റ്റ് ചെയർമാൻ  മാർ തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെകട്ടറി ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. സാമുവൽ മാർ ഐറേനിയസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ഗീവർഗീസ് മാർ അപ്രേം,ഏബ്രഹാം ഇട്ടിച്ചെറിയ, ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, ഫാ. ഷൈജു മാത്യു, ഫാ. ജോർജ് തേക്കടയിൽ, അഡ്വ. സുരേഷ് കോശി,അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ. സോജി വർഗീസ് ജോൺ, വി.സി. സെബാസ്റ്റ്യൻ, തോമസ് കുട്ടി തേവരുമുറിയിൽ, ജോർജ് മാമ്മൻ കൊണ്ടൂർ , ബിനു വാഴമുട്ടം എന്നിവർ പ്രസംഗിച്ചു.

Advertisment